വളപട്ടണം പുഴയിൽ ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി

വളപട്ടണം പുഴയിൽ ചാടിയ യുവതി നീന്തി രക്ഷപ്പെട്ടു :കൂടെ ചാടിയ യുവാവിനായി തിരച്ചിൽ ഊർജിതമാക്കി
Jun 30, 2025 03:13 PM | By Sufaija PP

കണ്ണൂർ : വളപട്ടണം പുഴയിൽ ചാടിയ കാസർകോട് സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ ഊർജിതമാക്കി. ഇന്ന് രാവിലെയാണ് സംഭവം.കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയെ യാണ് വളപട്ടണം പുഴയുടെ ഓരത്തുനിന്ന് നാട്ടുകാർ രക്ഷപ്പെടുത്തിയത്. തുടർന്ന് ഇവർ വളപട്ടണം പോലീസിന് വിവരമറിയിക്കുക യായിരുന്നു. യുവതി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെ ന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ യുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെ ക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

പുഴയിൽ തിരച്ചിൽ നടത്തുന്നതിനായി ഫയർഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സഹായം തേടിയിട്ടുണ്ട്. പ്രദേശവാസികളും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. യുവതിയെ വൈദ്യപരിശോധന യ്ക്ക് വിധേയയാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

A young woman who jumped into the Valapattanam river was rescued: Search intensified for the young man who jumped with her

Next TV

Related Stories
തളിപ്പറമ്പിൽ  ചന്ദനം മോഷ്ടിച്ചയാൾ പിടിയിൽ

Jul 22, 2025 09:04 AM

തളിപ്പറമ്പിൽ ചന്ദനം മോഷ്ടിച്ചയാൾ പിടിയിൽ

തളിപ്പറമ്പിൽ ചന്ദനം മോഷ്ടിച്ചയാൾ...

Read More >>
സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

Jul 21, 2025 07:01 PM

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക്...

Read More >>
പരിയാരം ലയൺസ് ക്ലബ്,ആസ്പയർ  ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ജൂലൈ 20ന്

Jul 21, 2025 05:21 PM

പരിയാരം ലയൺസ് ക്ലബ്,ആസ്പയർ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ജൂലൈ 20ന്

പരിയാരം ലയൺസ് ക്ലബ്,ആസ്പയർ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും ജൂലൈ 20ന്...

Read More >>
'ലാല്‍സലാം, സഖാവേ';വിഎസ് വിടവാങ്ങി

Jul 21, 2025 05:05 PM

'ലാല്‍സലാം, സഖാവേ';വിഎസ് വിടവാങ്ങി

'ലാല്‍സലാം, സഖാവേ';വിഎസ്...

Read More >>
ആലുവയില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു; ആണ്‍സുഹൃത്ത് അറസ്റ്റില്‍.

Jul 21, 2025 03:51 PM

ആലുവയില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു; ആണ്‍സുഹൃത്ത് അറസ്റ്റില്‍.

ആലുവയില്‍ ലോഡ്ജ് മുറിയില്‍ യുവതിയെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊന്നു; ആണ്‍സുഹൃത്ത്...

Read More >>
വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; ദമ്പതികളിൽ ഒരാൾക്ക് ദാരുണാന്ത്യം

Jul 21, 2025 03:48 PM

വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; ദമ്പതികളിൽ ഒരാൾക്ക് ദാരുണാന്ത്യം

വടുതലയില്‍ അയല്‍വാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം; ദമ്പതികളിൽ ഒരാൾക്ക്...

Read More >>
Top Stories

News Roundup

//Truevisionall